Entertainment

നടന്‍ നകുല്‍ തമ്പിക്ക്‌ വാഹനാപകടത്തില്‍ ഗുരുതര പരിക്ക്; സുഹൃത്തും ഗുരുതരാവസ്ഥയില്‍ 

തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പഴനി: നടനും നര്‍ത്തകനുമായ നകുല്‍ തമ്പിക്ക്‌ വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശിയാണ് നകുല്‍. കൂടെയുണ്ടായിരുന്ന ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യനും (24) പരിക്കേറ്റിട്ടുണ്ട്. തലയ്ക്കാണ് ഇരുവര്‍ക്കും പരിക്കേറ്റിരിക്കുന്നത്. 

ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോള്‍ ഐ.സി.യു.വിലാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ നകുല്‍ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT