Entertainment

'നടന്‍ ഷാലുവുമായി പ്രണയത്തിലാണ്, ഒളിച്ചോടിയിട്ടില്ല'; വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് ലിജോമോള്‍

വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

മഹേഷിന്റെ പ്രതികാരം എന്ന സിനിമയോടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലിജോമോള്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ലിജോമോളുടെ വിവാഹ വാര്‍ത്ത വൈറലായിരുന്നു. കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്‍ ഷാലു റഹീമുമായി ലിജോമോള്‍ ഒളിച്ചോടി വിവാഹം കഴിച്ചു എന്നായിരുന്നു വാര്‍ത്ത. ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലിജോമോള്‍. 

ഷാലുവും താനും പ്രണയത്തിലാണെന്നും വിവാഹം ഇപ്പോഴൊന്നും ഉണ്ടാവില്ലെന്നും താരം വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വ്യാജ കല്യാണവാര്‍ത്ത വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും എന്നാല്‍ ഈ പണി ഒപ്പിച്ചവരെ വെറുതെവിടില്ലെന്നും താരം വ്യക്തമാക്കി. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് താരം. 

'വ്യാജ കല്യാണ വാര്‍ത്തയുടെ ഉറവിടം എവിടുന്നെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തുകയേ നിവര്‍ത്തിയുള്ളൂ. ഗോസിപ്പിനും ഇല്ലാക്കഥകള്‍ക്കും നമ്മുടെ നാട്ടിലാണോ പഞ്ഞം. എന്നെ പ്രേക്ഷകര്‍ കാണുന്നത് അവരുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിലെ എല്ലാ സുന്ദരമായ നിമിഷങ്ങളും അവരുമായി ഞാന്‍ പങ്കുവയ്ക്കും.' ലിജോമോള്‍ വ്യക്തമാക്കി. 

താനും ഷാലുവുമായുള്ള പ്രണയത്താലാണെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാം. ഒളിക്കാനായി ഒന്നുമില്ല. ഇതൊന്നും അറിയാത്ത ചിലര്‍ തങ്ങളുടെ സെല്‍ഫി കണ്ട് വിവാഹിതരായെന്ന് വിധിഎഴുതുകയായിരുന്നെന്നും താരം പറഞ്ഞു. തന്നെ വിശ്വാസമുള്ളതിനാല്‍ ഇത്തരം ഗോസിപ്പുകള്‍ വീട്ടുകാര്‍ വിശ്വസിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

പ്രേമസൂത്രമാണ് ലിജോമോളുടെ പുറത്തിറങ്ങാനുള്ള ചിത്രം. കമ്മട്ടിപ്പാടം കൂടാതെ കളി എന്ന ചിത്രത്തിലും ഷാലു അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്