Entertainment

നടി  ഭാവന വിവാഹിതയായി

തെന്നിന്ത്യന്‍ നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം ഇന്ന്  തൃശൂര്‍  തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം ഇന്ന്  തൃശൂര്‍  തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്നു. രാവിലെ 9.30നായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു നവീന്‍ ഭാവനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുകയാണ്.

വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ബന്ധുക്കള്‍ക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. പിന്നീട് ബംഗളൂരുവിലും വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹവിരുന്ന് നടത്തും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനായിരുന്നു ഭാവനയുടെ വിവാഹനിശ്ചയം.  രമ്യാ നമ്പീശന്‍, മൃദുല മുരളി, ശില്‍പ ബാല, ഷംഫ്‌ന, ശ്രുതി ശിവദാസ് ഗായിക സയനോര, എന്നിവരടങ്ങിയ ഭാവനയുടെ അടുത്ത സുഹൃത്തുക്കളുടെ  നേതൃത്വത്തിലാണ് ഭാവനയുടെ മെഹന്തി ചടങ്ങുകള്‍ നടന്നത്.

തൃശൂരില്‍ ഫോട്ടോഗ്രാഫറായിരുന്ന പരേതനായ ജ ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണ് ഭാവന. ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖര്‍ ഭാവനയ്ക്ക് വിവാഹാശംസകള്‍  നേര്‍ന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

'നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാന്‍ എന്റെ വഴിക്ക് ; ഗുഡ് ബൈ കെസി'; കെ സുധാകരന്‍ കോണ്‍ഗ്രസിനോട് വിടപറയുന്നു?

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ! മമ്മൂട്ടിയും മോഹൻലാലും ഇനി ആർക്ക് വേണ്ടി വോട്ട് പിടിക്കും'; ലക്ഷ്മിപ്രിയയെ ട്രോളി സോഷ്യൽ മീഡിയ

SCROLL FOR NEXT