Entertainment

നടി കങ്കണയ്ക്കും സഹോദരിക്കും സമന്‍സ്; കോടതി നടപടി മാനനഷ്ടക്കേസില്‍

ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരി രംഗോലിക്കും കോടതി സമന്‍സ്. ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. ആദിത്യ പഞ്ചോളിക്കെതിരേ കങ്കണ നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് പറഞ്ഞുകൊണ്ടാണ് താരത്തിനെതിരേ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. 

ആദിത്യ പാഞ്ചോളിയും ഭാര്യ സെറീന വഹാബും കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകളാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിമുഖങ്ങളിലും പ്രസ്താവനകളിലും കങ്കണ നടത്തിയ പരാമര്‍ശങ്ങളിലും സഹോദരി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങളിലുമാണ് കേസ്. കങ്കണയുടെ അഭിഭാഷകനെതിരേയും പരാതിയുണ്ട്. കങ്കണ വ്യാജ തെളിവ് സൃഷ്ടിച്ച് തന്നെ പീഡനക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആദ്യത്യ പറയുന്നത്. അഭിഭാഷകനെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം ഹാജരാക്കി. 

പതിനാറാം വയസില്‍ ആദിത്യ പാഞ്ചോളി തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയെന്ന് കങ്കണ ആരോപിച്ചിരുന്നു. പിന്നാലെ ആദിത്യ തന്നെ ബലാത്സംഘം ചെയ്‌തെന്ന് ആരോപിച്ച് കങ്കണ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്