Entertainment

'നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍'; അഭിഭാഷക

നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക

സമകാലിക മലയാളം ഡെസ്ക്

നുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഇന്നലെ അനുരാഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക. 

അനുരാഗിന് എതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന ആ സമയത്ത് അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ശ്രീ ലങ്കയിലായിരുന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താരം കൈമാറിയിട്ടുണ്ടെന്നും അഭിഭാഷക പ്രിയങ്ക ഖിമാനി പറഞ്ഞു. 

2013 ഓഗസ്റ്റില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. ആ സമയത്ത് ശ്രീലങ്കയിലായിരുന്നു താരം. കൂടാതെ തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. താരത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മീറ്റൂ മൂവ്‌മെന്റിനെ ഇത്തരത്തില്‍ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും സ്റ്റേറ്റ്‌മെന്റില്‍ ആവശ്യപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുസ്ലീം ലീഗിന്റെ സ്വന്തം മലപ്പുറം, വിള്ളല്‍ വീഴുമോ യുഡിഎഫ് കോട്ടയില്‍?

SCROLL FOR NEXT