Entertainment

നടി മിയ ജോർജ് വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും കാണാം

എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച്  ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹചടങ്ങുകൾ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം മിയ ജോർജ് വിവാഹിതയായി. ആഷ്‌വിനാണ് വരൻ. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച്  ഉച്ച കഴിഞ്ഞ് 2.30നായിരുന്നു വിവാഹചടങ്ങുകൾ. ഇന്നു വൈകിട്ട് തന്നെ വിവാഹസൽക്കാരവും ഉണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഫുൾ സ്ലീവ് ​ഗൗണായിരുന്നു മിയയ‌ുടെ വിവാഹവേഷം. നിറയെ ത്രെഡ് വർക്കുകളോടെയുള്ള ഹൈനെക്ക് ​ഗൗണിൽ താരം അതിസുന്ദരിയായിരുന്നു. ലേബലമാണ് താരത്തിന്റെ വിവാഹ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മാസ്ക് അണിഞ്ഞാണ് മിയയും അഷ്വിനും പള്ളിയിൽ എത്തിയത്. വിവാഹത്തലേന്ന് മിയയുടെ വീട്ടിൽ നടന്ന മധുരംവെപ്പ് ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡിസൈനർ ബ്ലൗസിൽ കസവുസാരിയുടുത്ത് ട്രെഡീഷണൽ ലുക്കിലാണ് താരം എത്തിയത്. 

കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. എറണാകുളം ആലംപറമ്പിൽ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ആഷ്‌വിൻ. പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളാണ് മിയ. മിയയുടെ അമ്മ മിനി ആയിരുന്നു മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‌വിനെ വരനായി കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT