മലയാള സിനിമകളിൽ നായികയായും സഹനായികയുമായും തിളങ്ങിനിൽക്കുമ്പോഴാണ് റോമ പൊടുന്നനെ സിനിമയില്‍ നിന്നും അപ്രത്യക്ഷയാകുന്നത്. എന്നാലിപ്പോൾ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ് താരം. പക്ഷെ ഈ തിരിച്ചുവരവിൽ മറ്റൊരു പുതുമ കൂടിയുണ്ട്. റോമയുടെ പേരിൽ ഒരു ചെറിയ മാറ്റം.
Roma എന്ന് എഴുതുമ്പോൾ അക്ഷരങ്ങള്‍ക്കൊപ്പം ഒരു H കൂടി ചേര്‍ത്തിരിക്കുകയാണ് താരം. അതുകൊണ്ട് Roma ഇനിമുതൽ Romah ആയി മാറും. സിനിമയിൽ നിന്നുവിട്ടുനിന്ന മൂന്ന് വർഷം സംഖ്യാജ്യോതിഷപഠനത്തിൽ ശ്രദ്ധിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം. സംഖ്യാജോതിഷവും (Numerology) വാസ്തുവും ജോതിഷവുമൊക്കെയായിരുന്നു ഈ കാലയളവിലെ പഠനവിഷയങ്ങൾ.
ഓരോ അക്ഷരത്തിനും നമ്പറിനും വിലയുണ്ടെന്ന് അങ്ങനെയാണ് മനസ്സിലാക്കിയതെന്നും ഇതോടെയാണ് സ്വന്തം പേരിലും തിരുത്തുവരുത്തിയതെന്നും റോമ പറയുന്നു. പേരുമാറ്റിയതിന്റെ ഫലം ജീവിതത്തിലൂടെ അറിയാമെന്നും പേര് മാറ്റല്‍ ബോളിവുഡടക്കമുള്ള മേഖലയില്‍ സജീവമാണെന്നും താരം പറയുന്നു.
ജയറാമിനൊപ്പം അഭിനയിച്ച സത്യയായിരുന്നു റോമയുടെ അവസാന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates