Entertainment

നടി റോഷ്ന ആൻ റോയ് വിവാഹിതയാവുന്നു, വരൻ അങ്കമാലി ഡയറീസ് താരം

നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം

സമകാലിക മലയാളം ഡെസ്ക്

ടി റോഷ്ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹിതരാവുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. വിവാഹം ഉറപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് ഒന്നിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം.

1100 ദിവസത്തെ സൗഹൃദവും പ്രണയവും. ഞങ്ങള്‍ വിവാഹിതരാവുന്ന വിവരം അറിയിക്കുകയാണ്. ഈ ജീവിതം ജീവിക്കാന്‍ സന്തോഷത്തോടെ കാത്തിരിക്കുകയാണ്. ട്രൂ ലവ് ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്‌നേഹിച്ചതിനും നന്ദി. എല്ലാവരുടെയും പ്രാത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാവണം. - റോഷ്‌ന കുറിച്ചു. വൈകാതെ വിവാഹമുണ്ടാകുമെന്നും താരം കുറിച്ചിട്ടുണ്ട്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്,  തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ്  കിച്ചു. പോത്ത് വർക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT