Entertainment

നടി ശര്‍മിള മാന്ദ്രേയ്ക്ക് കോവിഡ് ; ക്വാറന്റീനില്‍

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ശര്‍മിള വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്


ബംഗലൂരു : കന്നഡ സിനിമ നടി ശര്‍മിള മാന്ദ്രേയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ശര്‍മിള വ്യക്തമാക്കി. 

താനും രോഗം സ്ഥിരീകരിച്ച കുടുംബാംഗങ്ങളും ഹോം ക്വാറന്റീനില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ചികില്‍സ തുടരുമെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. 

കോവിഡ് പോസിറ്റീവ് ആണെന്ന് നടി അറിയിച്ചതിന് പിന്നാലെ വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സജിനി എന്ന കന്നഡ ചിത്ത്രതിലൂടെ സിനിമയിലെത്തിയ നടി മിരട്ടല്‍, ഗോവ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന