Entertainment

നടി സീനത്ത് ഇനി സംവിധായികയുടെ വേഷത്തിൽ, ആദ്യ ചിത്രം പൂർത്തിയാക്കി

മകൻ ജിതിൻ മുഹമ്മദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സീനത്ത് തന്നെയാണ്

Author : സമകാലിക മലയാളം ഡെസ്ക്

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് സീനത്ത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം സീനത്ത് ജീവൻ നൽകി. ഇപ്പോൾ സംവിധാനത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് സീനത്ത്. രണ്ടാം നാൾ എന്ന സിനിമയാണ് സീനത്ത് സംവിധാനം ചെയ്തത്.

മകൻ ജിതിൻ മുഹമ്മദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സീനത്ത് തന്നെയാണ്. പുതുമുഖ താരം ശ്രീലക്ഷ്മിയാണ് നായികയായി എത്തുന്നത്. താരത്തിന്റെ ജന്മദേശമായ നിലമ്പൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. മഹേഷ് മാധവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദിപുൽ മാർത്തോ, അജയ് മാത്യു, അക്രം ലിമുശങ്കർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

സംവിധാനം കണ്ടുപഠിച്ചതാണ് എന്നാണ് സീനത്ത് പറയുന്നത്. നിരവധി സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവമുണ്ടെന്നും അവരുടെ സംവിധായക രീതി തന്നെ ആകർഷിച്ചിട്ടുണ്ടെന്നുമാണ് സീനത്ത് വ്യക്തമാക്കി. 16 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. ഫാമിലി ത്രില്ലറാണു ‘രണ്ടാം നാൾ’. എവിഎ പ്രൊഡക്‌ഷൻസിനു വേണ്ടി എ.വി.അനൂപാണു നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT