Entertainment

ആദിത്യ പഞ്ചോളിക്കെതിരെ ബലാത്സംഗ കേസ്; ആസൂത്രിതമെന്ന് നടന്‍

കേസ് മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആദിത്യ പഞ്ചോളി പ്രതികരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിലെ പ്രമുഖ നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തതിനോട് പ്രതികരിച്ച് ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി. ഇത് മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആദിത്യ പഞ്ചോളി പ്രതികരിച്ചു.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കാര്യം നടന്‍ സ്ഥിരീകരിച്ചു. പതിനാലു വര്‍ഷം മുന്‍പ് പീഡനം നടന്നോ അതോ നടന്നില്ലെ എന്ന് അന്വേഷണത്തില്‍ ബോധ്യമാകും. എല്ലാവരും അപ്പോള്‍ സത്യം അറിയും.എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആദിത്യ പഞ്ചോളി ആരോപിച്ചു.

അതേസമയം പിടിച്ചുപറി കേസിനെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് നടന്റെ പ്രതികരണം.പിടിച്ചുപറിയുമായി ബന്ധപ്പെട്ട്് തനിക്കെതിരെ ചുമത്തിയിട്ടുളള കുറ്റങ്ങളെ കുറിച്ച്് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് പഞ്ചോളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് പഞ്ചോളിക്കെതിരെ ചുമത്തിയിരിക്കുന്നത്.സംഭവത്തില്‍ പരാതി നല്‍കിയ നടിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പത്ത് വര്‍ഷം മുമ്പ് ആദിത്യ പഞ്ചോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടി നല്‍കിയ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം