Entertainment

നടൻ പി ബാലചന്ദ്രന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

അദ്ദേഹത്തിന്‍റെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന്  ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്‍റെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന്  ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

മസ്തിഷ്ക ജ്വരത്തെ തുടർന്ന് ജൂലൈ 10 നാണ് അദ്ദേഹത്തെ  വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അദ്ദേഹം  അപകടനില തരണം ചെയ്തിട്ടില്ലെന്നും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം ആശാവഹമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രൻ തിരക്കഥാകൃത്തായാണ്  മലയാള സിനിമയിൽ ശേദ്ധേയനാവുന്നത്. തുടർന്നാണ് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. 2012-ൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി. ബാലചന്ദ്രൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

SCROLL FOR NEXT