Entertainment

നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു; മെ​ഗാസ്റ്റാറിന്റെ ബന്ധു വധു

നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു; മെ​ഗാസ്റ്റാറിന്റെ ബന്ധു വധു

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടൻ റോഷൻ ബഷീർ വിവാഹിതനാകുന്നു. ഫർസാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാണ് വിവാഹം. ഇൻസ്റ്റഗ്രാമിലൂടെ റോഷൻ തന്നെയാണ് വിവാഹ വാർത്ത വെളിപ്പെടുത്തിയത്.

എൽഎൽബി പൂർത്തിയായ ഫർസാന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്. വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷൻ പറഞ്ഞു. തന്റെ സഹോദരിക്ക് ഫർസാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു.

നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധ നേടി. വിജയ്‍യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷൻ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്