കോവിഡ് പ്രതിസന്ധിയെ തുടർന്ന് തീയെറ്ററുകൾ അടച്ചതോടെ പല സിനിമകളും ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സൂര്യ നായകനായി എത്തുന്ന
സൂരരൈ പോട്ര് ആണ് അവസാനമായി ഒടിടി റിലീസ് പ്രഖ്യാപിച്ച ചിത്രം. ഇതിനെതിരെ പ്രതിഷേധവും രൂക്ഷമാകുന്നുണ്ട്. ഇപ്പോൾ ഓൺലൈൻ റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകണം എന്ന ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഹരി. തീയെറ്ററുകളിലെ കയ്യടികളാണ് നമ്മളെ ഇത്ര ഉയരത്തിൽ എത്തിച്ചതെന്നും അത് മറക്കരുതെന്നുമാണ് അദ്ദേഹം പറയുന്നത്. സംവിധായകരുടെ ക്രിയാത്മകതയ്ക്ക് പ്രശസ്തി ലഭിക്കുന്നത് തീയെറ്ററിൽ റിലീസ് ചെയ്യുമ്പോഴാണ്.ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിച്ചാൽ സിനിമ ഉള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്തിയും നിലനിൽക്കുമെന്നും സൂര്യയ്ക്ക് അയച്ച തുറന്ന കത്തിൽ ഹരി പറയുന്നു.
ഹരിയുടെ കത്ത് വായിക്കാം
‘ബഹുമാനപ്പെട്ട ശ്രീ. സൂര്യയ്ക്ക്. താങ്കളുമായി ഒന്നിച്ചു ജോലി ചെയ്ത സ്വാതന്ത്ര്യത്തിൽ ചില കാര്യങ്ങൾ പറയട്ടെ. ഒരു ആരാധകനായി താങ്കളുടെ സിനിമ തിയറ്ററിൽ കാണുന്നതാണ് എനിക്ക് സന്തോഷം. ഒടിടി യിൽ കാണുന്നത് അല്ല. നമ്മൾ ഒന്നിച്ചു ചെയ്ത സിനിമകൾക്ക് തിയറ്ററിൽ ആരാധകരിൽ നിന്നും കിട്ടിയ കയ്യടികളാലാണ് നമ്മൾ ഇത്രയും ഉയരത്തിൽ ഇരിക്കുന്നത്. അത് മറക്കേണ്ട. സിനിമാ എന്ന തൊഴിൽ നമുക്ക് ദൈവമാണ്.ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം. പക്ഷേ തിയറ്റർ എന്ന ക്ഷേത്രത്തിൽ ഇരിക്കുമ്പോളാണ് അതിനു മതിപ്പ്. സംവിധായകർക്ക്, അവരുടെ ക്രിയാത്മകതയ്ക്കും പ്രശസ്തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്... നിർമാതാക്കളുടെ ബുദ്ധിമുട്ടുകൾ നഷ്ടങ്ങൾ എന്നിവ മനസ്സിലാക്കിയവനാണ് ഞാൻ എന്നിരുന്നാലും താങ്കളുടെ തീരുമാനം പുന: പരിശോധിച്ചാൽ, സിനിമ ഉള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്തിയും നിലനിൽക്കും.’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates