Entertainment

'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് വാസ്സാപ്പി ഇണ്ടായിരുന്നേല്‍ തകര്‍ത്തേനേ'; മായനെ വീഴ്ത്താന്‍ അമ്മച്ചിമാര്‍ വരുന്നു, ഡാകിനിയുടെ ട്രെയ്‌ലര്‍ കാണാം

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജിന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Author : സമകാലിക മലയാളം ഡെസ്ക്

അധോലോക നായകനെ നേരിടാന്‍ എത്തുന്ന നാല് സ്ത്രീകളുടെ കഥ പറയുന്ന ഡാകിനിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പോളി വിത്സനും സേതുലക്ഷ്മിഎന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോമഡി പശ്ചാത്തലത്തില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജിന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മായന്‍ എന്ന അധോലോക നായകന്റെ വേഷത്തില്‍ എത്തുന്നത് ചെമ്പന്‍ വിനോദാണ്. ഇന്ദ്രന്‍സ്, അലന്‍സിയര്‍, അജു വര്‍ഗീസ്, സൈജു കുറിപ്പ് തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. യുണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി