Entertainment

നരേന്ദ്രമോദിയായി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ക്ലീനാണ് -  മോദിയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അക്ഷയ്കുമാറാണെന്നായിരുന്നു ശത്രുഘ്‌നന്‍സിന്‍ഹയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: വെള്ളിത്തിരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായി അക്ഷയ് കുമാര്‍ എത്തുന്നു. പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയാണ് ചിത്രം വരുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ചിത്രത്തില്‍ മുന്‍ കേന്ദ്രമന്ത്രിയായ ശത്രുഘ്‌നന്‍ സിന്‍ഹയും. നടനും എംപിയുമായി പരേഷ് റാവല്‍, അനുപം ഖേര്‍ എന്നിവരും ഭാഗമാകും.

അക്ഷയ് കുമാര്‍ ഇന്ത്യയുടെ മിസ്റ്റര്‍ക്ലീനാണ്. മോദിയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അക്ഷയ്കുമാറാണെന്നായിരുന്നു ശത്രുഘ്‌നന്‍സിന്‍ഹയുടെ പ്രതികരണം

അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ടോയ്‌ലറ്റ് ആഗസ്ത് 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. അതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പണികള്‍ ആരംഭിക്കുക. അക്ഷയ്കുമാറിന്റെ പുതിയ ചിത്രത്തെ പ്രശംസിച്ച് ഇതിനകം തന്നെ മോദി രംഗത്തെത്തിയിരുന്നു. ശുചിത്വ സന്ദേശം പരിപോഷിപ്പിക്കാനുള്ള നല്ല ശ്രമമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. 

കേന്ദ്രസര്‍ക്കാരിന്റെ പലപരിപാടികളിലും സജീവപങ്കാളിയാണ് അക്ഷയ്കുമാര്‍. ശൗതാലയങ്ങളുടെ ബോധവത്കരണവുമായി നടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മോദിയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതമാണെന്ന് അക്ഷയ്കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം