Entertainment

നല്ല കലാകാരന്‍മാര്‍ കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ല ; അവസരത്തിനായി ഒരിക്കൽ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരുമെന്ന് നടി സാധിക

നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ സെക്‌സ് റാക്കറ്റുകളില്‍ ചെന്ന് അകപ്പെട്ട് ജീവിതം ഹോമിക്കരുതെന്ന് നടിയും അവതാരകയുമായ സാധിക വേണുഗോപാല്‍. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക.  ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ സാധിക കുറിച്ചു. 

സാധികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ... നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക... ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.

എന്ന് സ്‌നേഹത്തോടെ 
ഒരു സഹോദരി 
സാധിക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

'നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി': വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ക്ലച്ച് ഇല്ലാതെ അനായാസം ഗിയര്‍ മാറാം, ക്വിക്ക് ഷിഫ്റ്റർ ഫീച്ചര്‍; യമഹ ആര്‍15 വി4ന് പുതിയ രണ്ടു വേരിയന്റുകള്‍

ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !