Entertainment

നാദിര്‍ഷ ചിത്രത്തിനായി ആറ് കോടി മുടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ക്ഷണം; വലയില്‍ വീഴരുതെന്ന് മുന്നറിയിപ്പ് 

വാട്സാപ്പ് നമ്പർ അടക്കം ഉൾപ്പെടുത്തിയുള്ള സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും നാദിർഷ പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

നാദിര്‍ഷ സംവിധാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള സിനിമയ്ക്കായി ആറ് കോടി രൂപ നിക്ഷേപിക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് മുന്നറിയിപ്പ്. നാദിർഷ തന്നെയാണ് വ്യാജസന്ദേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകികൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. വാട്സാപ്പ് നമ്പർ അടക്കം ഉൾപ്പെടുത്തിയുള്ള സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും നാദിർഷ പങ്കുവച്ചു. 

നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ,എല്ലാവരുടേയും അറിവിലേക്കായാണു ഈ പോസ്റ്റ്‌
താഴെ കാണുന്ന സ്ക്രീൻ ഷോട്ട്‌ ഒന്ന് ശ്രദ്ധിക്കുക
ഇത്തരം ഫ്രോഡുകളെ വിശ്വസിക്കാതിരിക്കുക.ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച്‌ അധികാരികളെ സമീപിച്ച്‌ കഴിഞ്ഞു. പ്രിയപ്പെട്ടവരെ നിങ്ങൾ ആരും ഇത്തരം വഞ്ചകരുടെ വലയിൽ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണിത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ഇ ഡി ഓഫീസിൽ നിന്ന് മടങ്ങി വീണ

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

എറിഞ്ഞിട്ട് ബൗളര്‍മാര്‍, ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണ് അഫ്ഗാനിസ്ഥാന്‍; പരമ്പര സ്വന്തമാക്കി

കേരളം പിഎം ശ്രീയിൽ പങ്കാളി, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം, മൂന്ന് ദിവസം ഡ്രൈ ഡേ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT