Entertainment

നായകന്‍ ടൊവിനോ തോമസ്, ഒപ്പം ഷറഫുദ്ദീനും; സൂപ്പര്‍ ടീമിനൊപ്പം ഖാലിദ് റഹ്മാന്റെ പുതിയ ചിത്രം

മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായി എത്തിയ ഉണ്ടക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകനാവും. ഷറഫുദ്ദീനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടൊവിനോ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുശീല്‍ ശ്യാം, റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവരാണ് സംഗീതം. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വ്യത്യസ്തമായ പ്രമേയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ഖാലിദ് റഹ്മാന്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ അരങ്ങേറിയ ഖാലിദിന്റെ മൂന്നാമത്തെ ചിത്രമാണിത്. മികച്ച അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്ന ചിത്രം ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം