Entertainment

'നാവുപിഴയാണ്... അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താന്‍ ഉദ്ദേശിച്ചില്ല'; ഇന്ദ്രന്‍സിനോട് ക്ഷമ ചോദിച്ച് സനല്‍ കുമാര്‍

'അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്'

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച നടനുള്ള പുരസ്‌കാരം നേടാന്‍ ഇന്ദ്രന്‍സിനേക്കാള്‍ കഴിവുള്ളവരുണ്ടായിരുന്നെന്ന് പ്രസ്ഥാവനയില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഇന്ദ്രന്‍സിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ചാനല്‍ ചര്‍ച്ചയിലാണ് സനല്‍കുമാര്‍ സംസാരിച്ചത്. ഇതിനെതിരേ ആളൊരുക്കം ചിത്രത്തിലെ സംവിധായകന്‍ വി.സി. അഭിലാഷ് രംഗത്തെത്തിയതിന് പിന്നാലെയാണ് സനല്‍കുമാര്‍ ക്ഷമ ചോദിച്ചത്. 

ഇന്ദ്രന്‍സിന് ലഭിച്ച അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ കലാകാരന്‍ എന്ന നിലയില്‍ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും നാവുപിഴയാണെന്നും ഫേയ്‌സ്ബുക് പോസ്റ്റിലൂടെ സനല്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും 
ഇത്തവണ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നുമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിലാഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ക്ഷമ ചോദിച്ചിരിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്

റിപ്പോര്‍ട്ടര്‍ ചാനലിലെ ക്‌ളോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന