Entertainment

'നി ഹിമമഴയായ് വരൂ..'; പ്രണയ ജോടികളായി ടൊവിനോയും സംയുക്തയും വീണ്ടും (വീഡിയോ)

ഗാനത്തിന്റെ ടീസറും ലിറിക്കല്‍ വീഡിയോയുമെല്ലാം നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ്, സംയുക്ത മേനോന്‍ എന്നിവര്‍ ഒന്നിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06ലെ 'നീ ഹിമമഴയായ് വരൂ..'എന്ന ഗാനം പുറത്തിറങ്ങി.ഗാനത്തിന്റെ ടീസറും ലിറിക്കല്‍ വീഡിയോയുമെല്ലാം നേരത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ടൊവിനോ വേഷമിടുന്നത്. 

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയാണ് പാട്ടിനിടയില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന വയിലിനു പിന്നില്‍. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ലക്ഷകണക്കിന് പ്രേക്ഷകരാണ് കണ്ടത്.

പി ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'