Entertainment

നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസുമായി ഒമര്‍ ലുലു; വീഡിയോ

ചിത്രത്തില്‍ ജോയിന്‍ ചെയ്ത നിക്കിക്ക് ഒമര്‍ ലുലു സര്‍പ്രൈസ് വെല്‍ക്കം ഒരുക്കിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഒമര്‍ ലുലു. ഒരു അഡാറ് ലവിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമായ ധമാക്കയുടെ ഷൂട്ടിങ് ഈയടുത്താണ് ആരംഭിച്ചത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്. ചിത്രത്തില്‍ ജോയിന്‍ ചെയ്ത നിക്കിക്ക് ഒമര്‍ ലുലു സര്‍പ്രൈസ് വെല്‍ക്കം ഒരുക്കിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആദ്യ ഷോട്ടില്‍ അഭിനയിക്കാനായി തയ്യാറെടുത്തിരിക്കുന്ന നിക്കിയുടെ ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍. മുറിയില്‍ കട്ടിലിലിരിക്കുന്ന താരത്തിനരികെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അരുണ്‍ കടന്നു വരുന്നു. എന്നാല്‍  സന്ദര്‍ഭത്തിന് വിഭിന്നമായി പശ്ചാത്തലത്തില്‍ ഒരു പാട്ട് കേള്‍ക്കുന്നു. എന്താണ് നടക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുന്ന നിക്കിയുടെ മുന്നിലേക്ക് ഒമര്‍ ലുലു പൂച്ചെണ്ടുമായി വന്ന് നിക്കിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ബാലതാരമായി എത്തിയ അരുണാണ് ചിത്രത്തിലെ നായകന്‍. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന സിനിമയിലും അരുണ്‍ വേഷമിട്ടിരുന്നു. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി,നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ എന്നിവരാണ് മറ്റ് താരങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT