Entertainment

നിക്കി ​ഗൽറാണി തമിഴ് യുവനടനുമായി പ്രണയത്തിൽ?; വൈറലായി ചിത്രങ്ങൾ

രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ് പ്രണയ ചർച്ചകൾക്കു ചൂടുപിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

താരസുന്ദരി നിക്കി ​ഗൽറാണിയുടെ പ്രണയമാണ് ഇപ്പോൾ  തെന്നിന്ത്യൻ സിനിമ ലോകത്തെ പ്രധാന ചർച്ചാവിഷയം. തെന്നിന്ത്യൻ താരം ആദി പിനിസെട്ടിയുമായി നിക്കി പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ് പ്രണയ ചർച്ചകൾക്കു ചൂടുപിടിച്ചത്.

ജൂലൈ 14ന് ആയിരുന്നു രവിരാജയുടെ ജന്‍മദിനം. ആദിയുടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ നിക്കിയും എത്തിയിരുന്നു. ആദിക്കും കുടുംബത്തിനുമൊപ്പമുള്ള നിക്കിയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുടുംബാംഗങ്ങളല്ലാതെ പുറത്തുനിന്നുളള സുഹൃത്തുക്കളായി പങ്കെടുത്തത് നിക്കി മാത്രമാണ്.

കോവിഡ് ലോക്ഡൗണിനിടെ ബംഗലൂരുവില്‍ താമസിച്ചിരുന്ന നിക്കി ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നിക്കിയും ആദിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

‘യാഗവരായിനം നാ കാക്ക’, ‘മറഗാധ നാനയം’  എന്നീ ചിത്രങ്ങളിലാണ് നിക്കിയും ആദിയും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഓൺസ്ക്രീനിലെ ഇരുവരുടെ കെമിസ്ത്രി ആരാധകരുടെ മനസു കീഴടക്കിയിരുന്നു. നേരത്തെ താന്‍ പ്രണയത്തിലാണെന്നും കാമുകനെ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും നിക്കി വെളിപ്പെടുത്തിയിരുന്നു. മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളര്‍ന്ന താരമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി ചിത്രം ‘1982’യിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT