Entertainment

നിക്കിന് പിറന്നാള്‍ ചുംബനം നല്‍കി പ്രിയങ്ക; ചിത്രം ഏറ്റെടുത്ത് സൈബര്‍ ലോകം 

. ഭാവിവരന്റെ 26-ാം ജന്മദിനത്തില്‍ പ്രിയങ്ക പങ്കുവച്ച കാമുകനുമൊത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക-നിക്ക് പ്രണയം ആഘോഷമാക്കുന്ന ആരാധകര്‍ക്ക് വീണ്ടും ഒരു സുന്ദരനിമിഷം സമ്മാനിച്ചിരിക്കുകയാണ് ഈ പ്രണയജോഡി. ഭാവിവരന്റെ 26-ാം ജന്മദിനത്തില്‍ പ്രിയങ്ക പങ്കുവച്ച കാമുകനുമൊത്തുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. നിക്കിന് പിറന്നാള്‍ ചുംബനം നല്‍കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. 

ഹാപ്പി ബര്‍ത്ത്‌ഡേ ബേബി എന്ന കാപ്ഷനോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നിക്കിന്റെ ജന്മദിനം ആഘോഷിച്ച് കാലിഫോര്‍ണിയയിലാണ് പ്രിയങ്ക ഇപ്പോള്‍. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ ചിത്രം ലൈക്ക് ചെയ്തുകഴിഞ്ഞു.  

പ്രിയങ്ക-നിക് വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിവാഹം പ്രമാണിച്ച് സല്‍മാനൊപ്പം നായികയായി അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നടി പിന്മാറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT