Entertainment

'നിങ്ങളുടെ പണം എനിക്ക് വേണ്ട', മിണ്ടാതിരിക്കാന്‍ ഒരു മില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തവരോട് റോസ് മക്‌ഗോവന്‍ 

ആ പണം തനിക്കാവശ്യമില്ലെന്നാണ് റോസിന്റെ നിലപാട്

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഹോളിവുഡ് നിര്‍മാതാവായ ഹാര്‍ലി വെയിന്‍സ്റ്റെയിനെതിരെയുള്ള ലൈംഗീക അതിക്രമ ആരോപണങ്ങളില്‍ കൂടുതല്‍ സംസാരിക്കുന്നത് തടയുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിടാന്‍ ഒരു മില്ല്യണ്‍ ഡോളര്‍ തനിക്ക് വാഗ്ദാനം ചെയ്‌തെന്ന് നടി റോസ് മക്‌ഗോവ് ആരോപിച്ചു. കൂടുതല്‍ സ്ത്രീകള്‍ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വെയിന്‍സ്റ്റെയിനുമായി വളരെ അടുത്തുനില്‍ക്കുന്ന ഒരാളില്‍ നിന്ന് തനിക്ക് ഈ വാഗ്ദാനം ലഭിച്ചതെന്ന് റോസ് ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

ഈ മാസം ആദ്യം വെയിന്‍സ്റ്റെയിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയ റോസ് തന്നോട് പലരും ഈ തുക സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പറയുന്നു. എന്നാല്‍ തനിക്ക് വെറുപ്പു തോന്നുന്ന ആ പണം തനിക്കാവശ്യമില്ലെന്നാണ് റോസിന്റെ നിലപാട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT