Entertainment

'നിങ്ങളുടെ വ്യാജ വാർത്ത ഞങ്ങൾ കാണുന്നത് ഇങ്ങനെ'; രസകരമായ വിഡിയോയുമായി നയൻതാരയും വിഘ്നേഷും; വൈറൽ

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത വൈറലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയ്ക്കും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും കോവിഡ് സ്ഥിരീകരിച്ചെന്നുള്ള വാർത്ത വൈറലായിരുന്നു. ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഇരുവരും. രസകരമായ വിഡിയോയ്ക്കൊപ്പമാണ് പ്രണയജോഡികളുടെ മറുപടി.

കൊറോണയെക്കുറിച്ച് കഥ മെനഞ്ഞെടുത്ത മാധ്യമ, സാമൂഹിക മാധ്യമ സ്വീറ്റ്ഹാർട്ട്സിനോട് ഞങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ ഇങ്ങനെയാണ് കാണുന്നു. പിന്നെ ഞങ്ങളെ സ്നേഹിക്കുന്നവരോട്, ഞങ്ങള്‍ സന്തോഷത്തിലാണ്. ആരോഗ്യത്തോടെ ഇരിക്കുന്നു. നിങ്ങളുടെ ഇത്തരം തമാശകളെ ആസ്വദിക്കാനുള്ള കഴിവ് ദൈവം സഹായിച്ച് ഞങ്ങല്‍ക്കുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ- വിഘ്നേഷ് തന്റെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കുട്ടിമുഖമുള്ള നയൻതാരയേയും വിഘ്നേഷിനേയുമാണ് വിഡിയോയിൽ കാണുന്നത്. പാട്ടിനൊപ്പം ആഘോഷിക്കുകയാണ് ഇരുവരും. രസകരമായ വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്. നയന്‍താരക്കും കാമുകനും കൊവിഡാണെന്നും ഇരുവരും എഗ്‌മോറില്‍ ചികില്‍സയില്‍ ആണെന്നുമായിരുന്നുതമിഴ് പത്രത്തിന്റെ റിപ്പോര്‍ട്ട്. ഇത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT