Entertainment

നിങ്ങളെന്റെ ജീവിതം മാറ്റി മറിച്ചു; നന്ദി; കീര്‍ത്തി സുരേഷിന്റെ വികാരനിര്‍ഭരമായ കുറിപ്പ്

നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു - എനിക്കൊരു പുതു ജീവിതം തന്നു - നന്ദി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു മഹാനടിയിലേത്. വിമര്‍ശകരെ പോലും അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ കീര്‍ത്തി കാഴ്ച വച്ചത്. പഴയകാല നടി സാവിത്രിയായി കീര്‍ത്തി സ്‌ക്രീനില്‍ ജീവിക്കുകയായിരുന്നു. സാവിത്രിയുടെ ജന്മദിനമായ ഡിസംബര്‍ 6ന് കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് സാവിത്രിയെക്കുറിച്ചുള്ളതായിരുന്നു.

എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. മഹാനടി എന്ന ചിത്രം നിങ്ങളെ സന്തുഷ്ടയാക്കിയിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ വേണ്ടി ഒരുക്കിയ ചിത്രമാണ് മഹാനടി .ചിത്രം നിങ്ങളോട് നീതി പുലര്‍ത്തി എന്ന് കരുതുന്നു. ഞങ്ങളുടെ പരമാവതി ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ട്. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു. എനിക്കൊരു പുതു ജീവിതം തന്നു. നന്ദി കീര്‍ത്തി കുറിച്ചു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം തെലുങ്കിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്തത്. ജമിനി ഗണേശിനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. വിജയ് ദേവരക്കൊണ്ട സാമന്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്