Entertainment

'നിങ്ങളൊക്കെ ആരാണ് ബോസ്? വീട്ടിലിരിക്കുന്ന ഞാൻ പൊറുതിമുട്ടി'; വ്യാജന്മാർക്കെതിരെ സ്വാതി റെഡ്ഡി

വ്യാജന്മാരില്ലാത്ത തൊണ്ണൂറുകളിലേക്ക് പോകാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി തെന്നിന്ത്യൻ താരം സ്വാതി റെഡ്ഡി. താരത്തിന്റെ പേരിൽ ട്വിറ്ററിലും ഫെയ്സ്ബുക്കിലുമുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാൽ വീട്ടിലിരിക്കുന്ന താൻ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി പറയുന്നത്. വ്യാജന്മാരില്ലാത്ത തൊണ്ണൂറുകളിലേക്ക് പോകാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാമിലെ താരത്തിന്റെ ഓഫീഷ്യൽ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ട്വിറ്ററിൽ തന്റെ പേരിലുള്ള അക്കൗണ്ടിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. 

സ്വാതി റെ‍ഡ്ഡിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ഒരു ആഴ്ചയ്ക്ക് ശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാം നോക്കിയപ്പോഴാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കണ്ടത്. ഈ ട്വിറ്റര്‍ അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. ഫേയ്‌സ്ബുക്കിലും ഞാനില്ലി. 2011 ലാണ് അത് ഞാന്‍ ഉപേക്ഷിച്ചത്. (മറ്റൊരാള്‍ ഹാന്‍ഡില്‍ ചെയ്തിരുന്ന ഒരു ഫേയ്‌സ്ബുക്ക് പേജ് എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അതും പ്രവര്‍ത്തിക്കുന്നില്ല.) ഞാന്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി. ഈ അക്കൗണ്ടുകൾ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല. ഇതൊന്നും വലിയ കാര്യമല്ലെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലിരുന്ന് വ്യാജന്മാരെക്കുറിച്ചറിഞ്ഞ് ഞാന്‍ മടുത്തു. എനിക്കു തന്നെ പൂര്‍ണമായി ഓണ്‍ലൈനില്‍ ഇരിക്കാന്‍ സൗകര്യമില്ല. അപ്പോഴാണ് എന്റെ വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യാജ പ്രൊഫെെൽ, വ്യാജവാർത്തകൾ, വ്യാജ പോസ്റ്റുകൾ, വ്യാജമായ റിലേഷൻഷിപ്പ് സ്റ്റാറ്റസുകൽ, വ്യാജ ചിത്രങ്ങൾ, വ്യാജമായ പോസിറ്റീവ് എനർജി. എന്നെ 1990 കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാൻഡ്ലൈൻ ഫോണുകൾ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റെെൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT