Entertainment

'നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല'; അഭിനയത്തിലേക്ക് ചുവടുവച്ച് ആര്‍ജിവി 

അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് ആര്‍ജിവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ഹിറ്റ്‌മേക്കര്‍ രാം ഗോപാല്‍ വര്‍മ്മയും അഭിനയത്തിലേക്ക്. അഗസ്ത്യ മഞ്ജുവുമായി ചേര്‍ന്ന് സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിലാണ് ആര്‍ജിവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആര്‍ എന്ന ഇന്റലിജന്‍സ് ഓഫീസറായാണ് ആര്‍ജെവി കോബ്രയില്‍ എത്തുന്നത്. അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ ആര്‍ജിവിയെ അഭിനയത്തിലേക്ക് സ്വാഗതം ചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. 

എന്‍ടിആറിന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍ജെവി സംവിധാനം ചെയ്ത 'ലക്ഷ്മിയുടെ എന്‍ടിആര്‍' തീയറ്ററുകളിലെത്തി ഒരാഴ്ചയ്ക്കുള്ളിലാണ് അഭിനയത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചുള്ള പ്രഖ്യാപനം. തന്റെ 57-ാം ജന്മദിനത്തിലാണ് ട്വിറ്ററിലൂടെ ഈ സര്‍പ്രൈസ് ആര്‍ജിവി ആരാധകരുമായി പങ്കുവച്ചത്. 

'എന്റെ ജന്മദിനമായ ഇന്ന് കരിയറില്‍ ആദ്യമായി ഞാന്‍ ഒരു അഭിനേതാവായി തുടക്കംകുറിക്കുകയാണ്. നിങ്ങള്‍ എന്നെ അനുഗ്രഹിച്ചില്ലെങ്കിലും കുഴപ്പമില്ല, നന്ദി', സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ആര്‍ജിവി ട്വീറ്റ് ചെയ്തു.

അഭിനയത്തിന് പുറമേ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും അദ്ദേഹം ഭാഗമാണ്. കെജിയും രങ്ക റാവുവും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏറ്റവും അപകടകാരിയായ കുറ്റവാളിയുടെ ജീവിതകഥയാണ് സിനിമയുടെ പ്രമേയം എന്നാണ് റിപ്പോര്‍ട്ടുകള്‍. അയാളെ അറസ്റ്റ് ചെയ്താല്‍ പൊലീസ് വകുപ്പിലെ പകുതിപ്പേരും അകത്താകും , പോസ്റ്ററില്‍ സിനിമയുടെ നായകകഥാപാത്രത്തെ വിവരിക്കുന്നത് ഇങ്ങനെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മിക ഉത്തരവാദിത്വമില്ല, സര്‍ക്കാര്‍ ജനങ്ങളുടെ പണം ശേഖരിച്ച് പാഴാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 49 lottery result

വേദനയില്ലാതെ വാക്സ് ചെയ്യാൻ ഇതാ ചില വഴികൾ

വീട്ടിലെ ഫാൻ വല്ലപ്പോഴെങ്കിലും വൃത്തിയാക്കാറുണ്ടോ? പൊടി നിറയുന്നതു വരെ കാത്തിരിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കാം

SCROLL FOR NEXT