Entertainment

സ്‌ക്രിപ്റ്റ് തിരുത്തണമെന്ന് അക്ഷയ് കുമാര്‍; പറ്റില്ലെന്ന് സംവിധായകന്‍, മോഗുളില്‍ താരമില്ല

ചില രംഗങ്ങള്‍ മാറ്റണമെന്നും, സീനുകള്‍ തിരുത്തി എഴുതണമെന്നും സംവിധായകനോട് അക്ഷയ് കുമാര്‍ ആവശ്യപ്പെടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രശസ്ത സംഗീതകാരന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിക്കുന്ന ബോളിവുഡ് സിനിമയാണ് മോഗുള്‍. സുഭാഷ് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത് പ്രശസ്ത താരമായ അക്ഷയ് കുമാറിനെയാണ്. എന്നാല്‍ സ്‌ക്രിപ്റ്റ് വായിച്ച അക്ഷയ്കുമാര്‍, ചില രംഗങ്ങള്‍ മാറ്റണമെന്നും, സീനുകള്‍ തിരുത്തി എഴുതണമെന്നും സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ താരത്തിന്റെ നിര്‍ദേശങ്ങളെ സംവിധയകന്‍ സുഭാഷ് കപൂര്‍ പാടെ അവഗണിച്ചു. ഇതേത്തുടര്‍ന്ന് താരവും സംവിധായകനും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. ഇതിനു പിന്നാലെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ നിന്നും ഒഴിവാകാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് വന്നത്. 

അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ അക്ഷയ്കുമാര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അക്ഷയ് കുമാറും സുഭാഷ് കപൂറും നേരത്തെ ഒരുമിച്ച് സിനിമ ചെയ്തിട്ടുണ്ട്. ബോളിവുഡില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച ജാളി എല്‍എല്‍ബി 2 എന്ന ചിത്രം അക്ഷയ്കുമാറും സുഭാഷ് കപൂറും ചേര്‍ന്നൊരുക്കിയതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍