Entertainment

നിര്‍മ്മാതാവ് ചതിച്ചാശാനെ; കോട്ടയം കുഞ്ഞച്ചന്റെ പകര്‍പ്പകാശം നല്‍കില്ലെന്ന് നിര്‍മ്മാതാവ്; പേര് മാറ്റുമെന്ന് വിജയ് ബാബു

ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ആവേശത്തിന്റെ അലയടങ്ങും മുമ്പ് തന്നെ ചിത്രത്തിന്റെ പേര് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചിത്രത്തിന്റെ പകര്‍പ്പവകാശം നല്‍കില്ലെന്ന് പഴയ പതിപ്പിന്റെ നിര്‍മ്മാതാവ് പറഞ്ഞതായി പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ് പറഞ്ഞു.

പഴയ സിനിമയുടെ പേര് ഉപയോഗിച്ച് പുതിയ ചിത്രം ഇറക്കാനാവില്ലെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തെത്തി.എന്നാല്‍ എതിര്‍പ്പുണ്ടെങ്കില്‍ ചിത്രത്തിന്റൈ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.ആദ്യഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരോട് സംസാരിച്ചാണ് ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചതെന്നും വിജയ്ബാബു പറയുന്നു. 

അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ മിഥുന്‍ മാനുവലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.1990 മാര്‍ച്ചിലായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ തീയേറ്ററുകളിലെത്തിയത്. രഞ്ജനി നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സർക്കാർ ഇറങ്ങുമ്പോൾ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി; സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി എന്ന് ധവളപത്രം

'പൃഥ്വിരാജിനെ വച്ച് ചെയ്യുന്നത് ഫെസ്റ്റിവൽ പടം; എനിക്കൊരു വാക്ക് രാജു തന്നിട്ടുണ്ട്'

'സിനിമയിൽ നിന്ന് വരുന്നവർക്ക് വലിയ സ്വപ്നങ്ങളുണ്ടാകും; വിജയ് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരും'

കിഫ്ബിയെ നയിച്ചത് രാഷ്ട്രീയ താത്പര്യങ്ങള്‍, ഏറ്റവുമധികം പദ്ധതികള്‍ കണ്ണൂരില്‍: അടിമുടി മാറ്റണമെന്ന് ധവളപത്രം

മൂന്നാറിൽ വീണ്ടും 'പടയപ്പ'യുടെ അക്രമണം; നല്ലതണ്ണി എസ്റ്റേറ്റിലിറങ്ങി കാർ തകർത്തു

SCROLL FOR NEXT