Entertainment

നിറവയറില്‍ മഞ്ഞയുടുത്ത് മാലാഖയെപ്പോലെ രാധിക, കൂട്ടിന് അയ്‌റയും; ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് താരം

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് യഷും ഭാര്യ രാധികയും

സമകാലിക മലയാളം ഡെസ്ക്

കെജിഎഫ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമലോകം കീഴടക്കിയ നടനാണ് യഷ്. നടി രാധിക പണ്ഡിറ്റാണ് താരത്തിന്റെ ഭാര്യ. ഇപ്പോള്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവര്‍. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം  ബേബി ഷവര്‍ ആഘോഷിച്ചിരിക്കുകയാണ് രാധിക. മഞ്ഞ ഉടുപ്പണിഞ്ഞ് അതി സുന്ദരിയായാണ് രാധിക എത്തുന്നത്. താരത്തിന്റെ സുഹൃത്തുക്കളാണ് സര്‍പ്രൈസ് ബേബി ഷവര്‍ ഒരുക്കിയത്.

അമ്മയുടെ ബേബി ഷവര്‍ ആഘോഷമാക്കാന്‍ ആദ്യത്തെ കണ്‍മണി അയ്‌റയും കൂടെയുണ്ടായിരുന്നു. രാധിക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനായി ഉടുപ്പും കളിപ്പാട്ടങ്ങളും ഫീഡിങ് ബോട്ടില്‍ വരെ ഒരുക്കി കാത്തിരിക്കുകയാണ് രാധിക.

2016 ലാണ് യഷും രാധികയും വിവാഹിതരാകുന്നത്. 2018 ല്‍ അയ്‌റ ഇവരുടെ ജീവിതത്തിലേക്ക് എത്തി. മകളുടെ പേരിടല്‍ ചടങ്ങിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കുഞ്ഞും പിറക്കാന്‍ പോകുന്ന വിവരം താരദമ്പതികള്‍ ആരാധകരെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT