Entertainment

'നിറവയറുമായി' ഉര്‍വശിയും നിക്കി ഗല്‍റാണിയും; ബേബി ഷവര്‍ ആഘോഷിച്ച് നടിമാര്‍, ചിത്രങ്ങള്‍

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക

Author : സമകാലിക മലയാളം ഡെസ്ക്

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നിറവയറുമായി നടി ഉര്‍വശിയും നിക്കി ഗല്‍റാണിയും നില്‍ക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ബേബി ഷവര്‍ ആഘോഷിച്ച് ഉര്‍വശി എന്ന തലക്കെട്ട് നല്‍കി ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതൊടൊപ്പം ചിത്രത്തില്‍ നായകന്മാരായി അഭിനയിക്കുന്ന മുകേഷിനും അരുണ്‍ കുമാറിനും ഒപ്പം ഇരുവരും നില്‍ക്കുന്ന ചിത്രവും കൂട്ടത്തിലുണ്ട്.

ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തില്‍ നായികയായി എത്തുന്നത് നിക്കി ഗല്‍റാണിയാണ്.  ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി ഉര്‍വശിയും മുകേഷും എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുകേഷും ഉര്‍വശിയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.

 20 വര്‍ഷം മുന്‍പ് ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്‍. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം.യുവാക്കള്‍ക്കുവേണ്ടിയുള്ള ഒരു ആഘോഷ ചിത്രമായി ഒരുങ്ങുന്ന ധമാക്ക ഡിസംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT