Entertainment

നീന്തല്‍ പരിശീലിപ്പിച്ച് ലിസ ഹെയ്ഡണ്‍, അമ്മയോടൊപ്പം സാക്കിന്റെ ആദ്യ സ്പ്ലാഷ് 

ബോളിവുഡ് താരം ലിസ ഹെഡണ്‍ന്റെയും മകന്‍ സാക്കിന്റെയും ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ലിസ ഹെഡണ്‍ന്റെയും മകന്‍ സാക്കിന്റെയും ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അഞ്ച് മാസം പ്രായമായ മകനെ നീന്തല്‍ പരിശീലിപ്പിക്കുകയും മകന്റെ ആദ്യ സ്പ്ലാഷിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയുമാണ് ലിസ. കുട്ടികള്‍ക്കായുള്ള പോര്‍ട്ടബിള്‍ പൂളിലാണ് ലിസ മകനെ പരിശീലിപ്പിക്കുന്നത്. 

പ്രമുഖ മോഡലായ ലിസ ഇതിനുമുന്‍പ് മകനെ മുലയൂട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വാര്‍ത്തയായിരുന്നു. മുലയൂട്ടലിന്റെ പ്രസക്തിയും ഗുണവും ആളുകള്‍ മനസ്സിലാക്കണമെന്ന് ചിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പില്‍ ലിസ അന്ന് ചേര്‍ത്തിരുന്നു. പ്രസവശേഷം ശരീരം എങ്ങനെ ശരീരഭാരവും ഫിറ്റ്‌നസ്സും തിരിച്ചുപിടിക്കുമെന്ന് ചോദിച്ചവര്‍രോട് മുലയൂട്ടല്‍ ശരീരഘടന തിരിച്ചുപിടിക്കുന്നതില്‍ വലി പങ്കാണ് വഹിക്കുന്നതെന്ന് ലിസ കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. 

മലയാളിയായ വെങ്കട്ടിന്റെയും ഓസ്‌ട്രേിലിയന്‍ സ്വദേശി അന്നാ ഹെയ്ഡന്റെയും മകളായ ലിസ ഹെയ്ഡണ്‍ ബ്രിട്ടീഷ് വ്യവസായിയായ ഗുല്ലു ലവാനിയുടെ മകന്‍ ദിനോ ലവാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2010ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയ ലിസ പിന്നീട് ലസ്‌കല്‍സ്, ക്യൂന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം