Entertainment

നീന്തല്‍ വസ്ത്രത്തില്‍ പ്രിയങ്കയെ പകര്‍ത്തി നിക്; നന്ദി പറഞ്ഞ് നടി; ഏറ്റെടുത്ത് ആരാധകര്‍

ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുത്തത്

സമകാലിക മലയാളം ഡെസ്ക്

സ്വിമ്മിങ് ഡ്രസ് ധരിച്ച് പ്രിയങ്ക ചോപ്രയുടെ ചിത്രം  സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഭര്‍ത്താവ് നിക് ജോനസ് പകര്‍ത്തിയ ചിത്രമാണ് നടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുത്തത്. 

സ്വിമ്മിങ് പൂളിന് സമീപം നീന്തല്‍ വസ്ത്രമണിഞ്ഞ് കൈയില്‍ കോക് ടെയില്‍ കുടിക്കുന്ന  ചിത്രവും കുളത്തില്‍ കിടക്കുന്ന ചിത്രവുമാണ്  നടി പങ്കുവെച്ചത്. അവധിക്കാലം നന്നായി ആഘോഷിക്കുകയാണ് ഇത് പ്രിയപ്പെട്ടവന്‍ പകര്‍ത്തുകയും ചെയ്യുന്നുവെന്നാണ് പ്രിയങ്ക കുറിച്ചത് 

കഴിഞ്ഞ ദിവസം നടി  എല്‍ മാഗസിനു വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ടും വൈറലായിരുന്നു. പ്രശസ്ത സ്‌റ്റൈലിസ്റ്റ് ജെന്നി കെന്നഡിയാണ് ഷൂട്ടിനായി പ്രിയങ്കയെ ഒരുക്കിയത്. ഇക്കുറി താരത്തിന്റെ എല്ല വസ്ത്രങ്ങളുടെയും പ്രത്യേകത ഫെദര്‍ ഡിസൈന്‍ഡ് വസ്ത്രങ്ങളായിരുന്നു എന്നതാണ്. അതില്‍ തന്നെ ഓറഞ്ച്, ഇളംനീല, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളില്‍ താരം കൂടുതല്‍ തിളങ്ങി.


കഴിഞ്ഞ ദിവസം ഭര്‍തൃസഹോദരന്‍ ജോ ജോനസിന്റെ വിവാഹത്തിന് ബേബി പിങ്ക് നിറത്തില്‍ ലൈസുള്ള സാരി ധരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. 
പത്തുവയസ് കുറവുള്ള നിക്ക് ജോനസുമായുള്ള പ്രിയങ്കയുടെ വിവാഹത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ ശക്തവും മാന്യവുമായ പെരുമാറ്റം വിമര്‍ശകരുടെ വായടപ്പിച്ചു. നിലവില്‍ കടുത്ത വിമര്‍ശകര്‍ പോലും പ്രിയങ്കയുടെ ആരാധകരായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT