Entertainment

നീയെന്തിനാ ഇത്ര വേഗം വളരുന്നത്: പിങ്ക് ഉടുപ്പിട്ട കുഞ്ഞുമാലാഖയോട് അവര്‍ ചോദിച്ചു

അസിന്‍ രാഹുല്‍ ശര്‍മ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞ് പിറന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളിയാണെങ്കിലും മലയാളത്തില്‍ കഴിവ് തെളിയിക്കാന്‍ നില്‍ക്കാതെ തെന്നിന്ത്യയിലും ബോളിവുഡിലും സ്ഥാനം ഉറപ്പിച്ച നടിയാണ് അസിന്‍. പക്ഷേ കുറച്ച് നല്ല പടങ്ങളെല്ലാം ചെയ്ത ശേഷം താരം വിവാഹം കഴിഞ്ഞ് കുടുംബിനിയുടെ വേഷത്തില്‍ ജീവിക്കുകയായിരുന്നു. മലയാളിയായ അസിന്‍ ബിസിനസുകാരനായ രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം ചെയ്തത്. 

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന അസിന്‍ സോഷ്യല്‍ മീഡിയയിലും വളരെ വിരളമായിട്ടേ പ്രത്യക്ഷപ്പെടാറുള്ളു. അസിന്‍ രാഹുല്‍ ശര്‍മ ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ വരവ് അറിയിച്ചെങ്കിലും മാധ്യമങ്ങളില്‍ നിന്ന് മകളെ മാറ്റി നിര്‍ത്താന്‍ ഈ ദമ്പതികള്‍ ശ്രദ്ധിച്ചിരുന്നു. 

എന്നാലിപ്പോള്‍ മകള്‍ അരിന്റെ ഒന്നാംപിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അസിന്‍. രാഹുല്‍ ശര്‍മ്മയും മകള്‍ അരിന് ആശംസകളുമായി ട്വിറ്ററില്‍ ഫോട്ടോ പങ്കുവെച്ചിരുന്നു. ''ഒരു വര്‍ഷം മുന്‍പാണ് തിളക്കമുള്ള കണ്ണുകളുള്ള, സുന്ദരിയായ ഞങ്ങളുടെ മാലാഖയെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവള്‍ക്ക് ഒരു വയസ്സ് ആയി. കാലം എങ്ങോട്ടാണ് പായുന്നത്? നീ എന്തിനാ ഇത്ര വേഗം വളരുന്നത്. ജന്മദിനാശംസകള്‍ അരിന്‍ ''- രാഹുല്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അരിന്‍ ജനിച്ചത്. അസിന്റെ വിവാഹ മോതിരമണിഞ്ഞ കുഞ്ഞികാലിന്റെ ഫോട്ടോയാണ് അസിന്‍ അന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. അതിനു ശേഷം ഇപ്പോഴാണ് അസിന്‍ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT