Entertainment

നീരജിനെ കാണാൻ അവധിയെടുത്ത് ഭാര്യയെത്തി; സ്റ്റേജിൽ സർപ്രൈസൊരുക്കി താരം, വിഡിയോ 

'ഇതെന്റെ പടത്തിലെ നായികയല്ല, എന്റെ ജീവിത്തത്തിലെ നായികയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകലിലെത്തി ​ഗൗതമന്റെ രഥം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനെത്തിയതാണ് നടൻ നീരജ് മാധവ്. എന്നാൽ പരിപാടിക്കിടയിൽ നീരജ് ഭാര്യ ദീപിതിക്കൊരുക്കിയ സർപ്രൈസാണ് ഇൻസ്റ്റ​ഗ്രാമിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിനച്ചിരിക്കാതെ സ്റ്റേജിൽ കേറേണ്ടിവന്നതിന്റെ അമ്പരപ്പിലാണ് ദീപ്തിയും. 

ദീപ്തിയുടെ ഓഫീസിനടുത്താണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടന്നത്. ഭർത്താവ് അടുത്തുണ്ടെന്നറിഞ്ഞ് ദീപ്തി ഓഫീസിൽ നിന്ന് അവധിയെടുത്ത് കാണികളിലൊരാളായി എത്തി. എന്നാൽ വേദിയിൽ സംസാരിച്ചികൊണ്ടിരുന്ന നീരജ് വേറൊരാളെ കൂടി നിങ്ങൾക്കു പരിചയപ്പെടുത്താം എന്നു പറഞ്ഞ് ദീപ്തിയെ വേ​ദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. 'ഇതെന്റെ പടത്തിലെ നായികയല്ല, എന്റെ ജീവിത്തത്തിലെ നായികയാണ്' , എന്നുകുറിച്ചുകൊണ്ട് സംഭവം വിവരിച്ചാണ് നീരജ് വിഡിയോ ഷെയർ ചെയ്തത്. 

ഒരിടവേളയ്ക്കു ശേഷം നീരജ് നായകനായി എത്തുന്ന സിനിമയാണ് ഗൗതമിന്റെ രഥം. നവാ​ഗതസംവിധായകൻ ആനന്ദ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. പുണ്യ എലിസബത്ത് ആണ് നായിക. ഒരു നാനോ കാറിനെ ചുറ്റിപ്പറ്റിയുടെ രസകരമായ പ്രമേയമാണ് സിനിമയുടേത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT