Entertainment

നൂറാം ദിനത്തില്‍ ഫഹദിനെ പങ്കായം കൊണ്ട് തല്ലാനോങ്ങി നസ്രിയ; വീഡിയോ കാണാം

മികച്ച ടെക്‌നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകന്‍ മധു സി നാരായണന്‍ ചടങ്ങില്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുംബളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കേരളത്തിലെ മനുഷ്യരുടെ ഹൃദയത്തിലാണ് തൊട്ടത്. കുമ്പളങ്ങിയിലെ ഒരു ചെറുദ്വീപിലെ ആര്‍ക്കും വേണ്ടാത്ത നാല് സഹോദരന്മാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഇപ്പോള്‍ ചിത്രം 100 ദിവസവും പിന്നിട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

100 ദിനം പൂര്‍ത്തിയാകുന്ന ദിവസം അണിയറക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിത്രത്തിലെ അഭിനേതാക്കളും മറ്റ് പ്രവര്‍ത്തകരുമെല്ലാം പങ്കെടുത്തിരുന്നു. നടീനടന്‍മാര്‍ക്കെല്ലാം ഒരു പങ്കായമാണ് നൂറാം ദിനത്തില്‍ സമ്മാനമായി നല്‍കിയത്. ഫഹദിന് സമ്മാനം നല്‍കിയത് നസ്രിയയായിരുന്നു. ആദ്യം താരത്തിനെ പങ്കായം കൊണ്ട് തല്ലാനാഞ്ഞതിന് ശേഷമാണ് നസ്രിയ സമ്മാനം കൈമാറിയത്.

മികച്ച ടെക്‌നീഷ്യന്‍മാരെയും അഭിനേതാക്കളേയും ലഭിച്ചതാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്ന് സംവിധായകന്‍ മധു സി നാരായണന്‍ ചടങ്ങില്‍ പറഞ്ഞു. ഇനിയും നല്ല സിനിമകള്‍ സംഘത്തില്‍നിന്ന് ഉണ്ടാകും. ദിലീഷ് പോത്തന്‍, ആഷിഖ് അബു, ശ്യം പുഷ്‌ക്കരന്‍ എന്നിവരുടെ പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ടെന്ന് മധു പറഞ്ഞു. 

ഫാസില്‍, ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, ശ്യാം പുഷ്‌ക്കരന്‍, അന്ന ബെന്‍, സൗബിന്‍ ഷാഹിര്‍, ഗ്രേസ് ആന്റണി, റിമ കല്ലിങ്കല്‍, ആഷിക് അബു, ഉണ്ണിമായ, നസ്രിയ നസിം, സുഷിന്‍ ശ്യാം തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം