Entertainment

നോ പാര്‍ക്കിങ്ങില്‍ ബൈക്ക് വെച്ചു; ബോളിവുഡ് താരത്തിന്റെ ബൈക്ക് പൊലീസ് സ്റ്റേഷനില്‍, വീഡിയോ

മുംബൈയിലെ ഒരു റെസ്‌റ്റോറിന്റിന്റെ മുന്നില്‍ നിന്നാണ് ഇഷാന്റെ ബൈക്ക് പൊലീസ് പൊക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

രൊറ്റ ചിത്രം കൊണ്ട് ബോളിവുഡില്‍ ഹിറ്റായ താരമാണ് ഇഷാന്‍ ഖട്ടര്‍. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനൊപ്പം ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ഇഷാന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. ഇപ്പോള്‍ താരത്തിന്റെ ബൈക്ക് ട്രാഫിക് പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആകുന്നത്. 

നോ പാര്‍ക്കിങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വണ്ടി ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ്, ബൈക്ക് ട്രക്കില്‍ കയറ്റി സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും അവിടെ നിന്നും പിഴയടച്ചു ബൈക്കുമായി പോകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

മുംബൈയിലെ ഒരു റെസ്‌റ്റോറിന്റിന്റെ മുന്നില്‍ നിന്നാണ് ഇഷാന്റെ ബൈക്ക് പൊലീസ് പൊക്കിയത്. അനധികൃത പാര്‍ക്കിങ്ങിന് 500 രൂപ പിഴ അടച്ചതോടെ പൊലീസ് താരത്തിന് ബൈക്ക് വിട്ടു നല്‍കി. ബൈക്ക് തിരികെ കിട്ടിയതിന് ശേഷം ഏറെ സന്തോഷത്തോടെയാണ് ഇഷാന്‍ ഹെല്‍മെറ്റുമെടുത്ത് തന്റെ യാത്ര തുടര്‍ന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT