കൊച്ചിൻ ഷിപ്‌യാർഡിൽ ഓഫീസർ ഒഴിവ്; ഡിപ്ലോമക്കാർക്ക് അവസരം, ശമ്പളം 43,750 രൂപ

തസ്തികയിലെ കരാർ കാലാവധി 5 വർഷമാണ്. ആദ്യ വർഷം പ്രതിമാസം 43,750 ഏകീകൃത ശമ്പളം ലഭിക്കും.
Cochin Shipyard jobs
Cochin Shipyard Announces Officer Vacancies, Diploma Holders Can Apply.file
Edited By:
Updated on: 
1 min read

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ ഓഫീസർ (സ്കിൽ ഡെവലപ്‌മെന്റ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകളാണ് ഉള്ളത്. മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 1.

Cochin Shipyard jobs
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

യോഗ്യത

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

സർക്കാർ ഐ.ടി.ഐകൾ, റീജിയണൽ ഇൻസ്ട്രക്ഷൻ സെന്ററുകൾ എന്നിവിടങ്ങളിൽ ഇൻസ്‌പെക്ടർ ഓഫ് ട്രെയിനിങ്, പ്രിൻസിപ്പൽ ക്ലാസ് I/വൈസ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽ ക്ലാസ് II, ട്രെയിനിങ് ഓഫീസർ, ട്രേഡ് ടെസ്റ്റ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ പ്രവൃത്തിപരിചയമുള്ളവരായിരിക്കണം.

അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സംബന്ധമായ കാര്യങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കംപ്യുട്ടർ അധിഷ്ഠിത സംവിധാനത്തിൽ ജോലി ചെയ്ത പരിചയവും അഭികാമ്യമാണ്.

അപേക്ഷകരുടെ പ്രായം 62 വയസിൽ കവിയരുത്. അപേക്ഷകർ 1964 ഒക്ടോബർ 2നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.

Cochin Shipyard jobs
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി ! 480 ഒഴിവുകൾ, മികച്ച ശമ്പളം നേടാം

കാലാവധി & ശമ്പളം

തസ്തികയിലെ കരാർ കാലാവധി 5 വർഷമാണ്. ആദ്യ വർഷം പ്രതിമാസം 43,750 ഏകീകൃത ശമ്പളം ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക വർധനയും ഉണ്ടായിരിക്കും.

Cochin Shipyard jobs
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത

തിരഞ്ഞെടുപ്പ്

അഭിമുഖം വഴിയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിന് 100 മാർക്കാണ്. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം അനുസരിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അതിന് ശേഷമാകും അഭിമുഖത്തിന് ക്ഷണിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/1a6571482ee60691f1a16132de53b8fe.pdf

Cochin Shipyard jobs
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
Cochin Shipyard jobs
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
Cochin Shipyard jobs
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം
Summary

Cochin Shipyard Announces Officer Vacancies, Diploma Holders Can Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com