Entertainment

പ‌ൃഥ്വിരാജിന് കോവിഡില്ല, പരിശോധനാ ഫലം നെ​ഗറ്റീവ്; ക്വാറന്റീൻ തുടരുമെന്ന് താരം 

കോവിഡ് പരിശോധനാ ഫലം പൃഥ്വിരാജ് പങ്കുവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ക്വാറന്റീനിൽ കഴിയുന്ന നടൻ പൃഥ്വിരാജിന്റെ കോവിഡ‍് പരിശോധനാ ഫലം നെ​ഗറ്റീവ്. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയ നടൻ 12 ദിവസത്തോളമായി ക്വാറന്റീനിലാണ്. പരിശോധനാഫലം നെ​ഗറ്റീവ് ആണെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. തന്റെ കോവിഡ് പരിശോധനാ ഫലവും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ നടൻ പെയിഡ് ക്വാറന്റീൻ കേന്ദ്രത്തിലായിരുന്ന താമസിച്ചിരുന്നത്. ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ​ ആഴ്ചയിലെ ക്വാറന്റീൻ ദിനങ്ങൾ.

കഴിഞ്ഞ മാസം 22ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീൻ കേന്ദ്രത്തിലേക്ക് സ്വയം കാറോടിച്ച് പോകുകയായിരുന്നു നടൻ. ഏകദേശം മൂന്ന് മാസം ജോർ​ദാനിൽ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ