Entertainment

'പണ്ട് ഞാന്‍ മമ്മൂക്കയുടെ കോണ്ടസ കാറിന് പിന്നാലെ ഓടിയിട്ടുണ്ട്'; പിറന്നാള്‍ ആശംസകളുമായി ഹരിശ്രീ അശോകന്‍; വിഡിയോ

'അഭിനയത്തിന്റേയും സ്‌നേഹത്തിന്റേയും ചക്രവര്‍ത്തിയാണ് മമ്മൂക്ക'

Author : സമകാലിക മലയാളം ഡെസ്ക്


മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഹരിശ്രീ അശോകന്‍. ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. പണ്ട് താന്‍ മമ്മൂക്കയെ കാണാന്‍ അദ്ദേഹത്തിന്റെ കോണ്ടസ കാറിന് പിന്നാലെ ഓടിയിട്ടുണ്ടെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അഭിനയത്തിന്റേയും സ്‌നേഹത്തിന്റേയും ചക്രവര്‍ത്തിയാണ് മമ്മൂക്കയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. 

ഹരിശ്രീ അശോകന്റെ വാക്കുകള്‍

പണ്ട് ഞാന്‍ മമ്മൂക്കയെ കാണാന്‍ വേണ്ടി മമ്മൂക്കയുടെ കോണ്ടസ കാറിന്റെ പിന്നാലെ ഓടിയിട്ടുണ്ട്. പിന്നീട് മഹാഭാഗ്യമെന്നു പറയട്ടേ അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടി. അതിനു ശേഷം കുറേ സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന്റെ ചക്രവര്‍ത്തിയാണ്, അതുപോലെ സ്‌നേഹത്തിന്റേയും ചക്രവര്‍ത്തിയാണ്. ആ നല്ല മനുഷ്യന്റെ, ഞങ്ങളുടെ മമ്മൂക്കയുടെ മലയാളത്തിന്റെ മമ്മൂക്കയുടെ, കേരളത്തിന്റെ മമ്മൂക്കയുടെ, ഭാരതത്തിന്റെ മമ്മൂക്കയുടെ പിറന്നാള്‍ ദിനമാണ് ഇന്ന്. മമ്മൂക്കയ്ക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും പിറന്നാള്‍ ആശംസകള്‍ നേരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍