Entertainment

പത്മാവതിനൊപ്പം രാംഗോപാല്‍ വര്‍മ്മയുടെ വിവാദ ചിത്രവും റിലീസിനെത്തുന്നു

രാംഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയും റിലീസ് ചെയ്യുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യയില്‍ ചലച്ചിത്രങ്ങളുടെ പേരുപറഞ്ഞ് തര്‍ക്കങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണ്. നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിന് റിലീസിങ് അനുമതി ലഭിച്ചത്. പത്മാവതി എന്ന പേരിലായിരുന്ന സിനിമ പേര് മാറ്റി പത്മാവത് എന്നാക്കി ജനുവരി 25ന് റിലീസ് ചെയ്യുകയാണ്. ഇതിനൊപ്പം തന്നെ രാംഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന സിനിമയും റിലീസ് ചെയ്യുകയാണ്.

ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ജനുവരി 26ന് രാവിലെ ഒന്‍പതിന് പക്മാവതിനൊപ്പം റിലീസ് ചെയ്യുമെന്ന് പറഞ്ഞുള്ള സംവിധായകന്റെ ട്വീറ്റില്‍ ദ്വീപികയ്ക്കും മിയ മാല്‍കോവയ്ക്കും ആശംസകളറിയിച്ചിട്ടുമുണ്ട്. അമേരിക്കന്‍ പോണ്‍ സ്റ്റാറായിരുന്ന മിയ മാല്‍കോവ നായികയാവുന്ന സിനിമയുടെ ട്രെയിലറാണ് വിവാദങ്ങള്‍ക്കിടവെച്ചത്. 

നടി പൂര്‍ണ നഗ്‌നയായ പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്നത്. പിന്നാലെ എത്തിയ ട്രെയിലറില്‍ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് പറയുന്നത്. ഇതാണ് വിവാദമായി മാറിയത്.

സെക്‌സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരില്‍ സംവിധായകന്റെ കോലം കത്തിച്ചും മറ്റും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍ അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ.

തന്റെ സിനിമ റിലീസിനെത്തുന്ന കാര്യം രാം ഗോപാല്‍ വര്‍മ്മ തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ജനുവരി 26 ന് രാവിലെ 9 മണിയ്ക്ക് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്ത് വരുമെന്നാണ് സംവിധായകന്‍ പറയുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം