Entertainment

പത്മാവതിയുടെ ട്രെയിലര്‍ കാണാം

മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേഷകരെ തൃപ്തിപ്പെടുത്താവുന്നതും തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുന്നതുമാണ്.

സമകാലിക മലയാളം ഡെസ്ക്

റാണി പത്മാവതിയായി ദീപികാ പദുക്കോണ്‍ വെള്ളിത്തിരയിലെത്തുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രേഷകരെ തൃപ്തിപ്പെടുത്താവുന്നതും തിയേറ്ററിലേക്ക് വലിച്ചടുപ്പിക്കുന്നതുമാണ്. ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് സജ്ഞയ് ലീലാ ബന്‍സാലി. രാജ് പുത് ഭരിച്ചിരുന്ന മഹാരാജാവ് റാണാ റാവല്‍ രതന്‍ സിംഗിന്റെയും അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്ന റാണി പത്മാവതിയുടെയും കഥപറയുന്ന ചിത്രം മികച്ച ദൃശ്യവിരുന്നായിരിക്കും പ്രേഷകര്‍ക്കു മുന്‍പില്‍ കാഴ്ചവയ്ക്കാന്‍ പോവുക.

പത്മാവതിയായി ദീപിക പദുക്കോണ്‍ വേഷമിടുമ്പോള്‍ മഹാരാജാവായി ഷാഹിദ് കപൂറും അലാദിന്‍ ഖില്‍ജി എന്ന സുല്‍ത്താന്റെ വേഷത്തില് റണ്‍വീര്‍ സിംഗും എത്തുന്നു. ഇതിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രീകരണം നിര്‍ത്തിവക്കേണ്ട ഘട്ടം വരെയെത്തിയ പത്മാവതി ആദ്യം നവംബര്‍ 17 റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ പ്രതിഷേധം കാരണം ഷൂട്ടിംഗ് നീണ്ടുപോവുകയായിരുന്നു.

വൈക്കോം 18 നോഷന്‍ പിക്‌ചേഴ്‌സും ബന്‍സാലി പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

SCROLL FOR NEXT