Entertainment

''പരാജയം': ഇനി അടുത്തൊന്നും സിനിമയിലേക്കില്ല''

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ സ്വയംവിമര്‍ശനാത്മക വെളിപ്പെടുത്തല്‍. 

Author : സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു സീറോ. എന്നാല്‍ ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച അത്ര വിജയം കണ്ടിരുന്നില്ല. ഇതിന്റെ പരാജയത്തിന് ശേഷം ഇനി അടുത്തൊന്നും അഭിനിയിക്കുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് കിങ് ഖാന്‍. സീറോയുടെ പരാജയം മനസിനെ ഉലച്ചതിനാല്‍ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി. 

'ഒരു സിനിമയ്ക്കു ശേഷം സാധാരണ രണ്ടു-മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അടുത്ത പ്രൊജക്റ്റ് തുടങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ സിനിമ ചെയ്യാന്‍ തോന്നുന്നില്ല. അതിനു പകരം, ധാരാളം സിനിമകള്‍ കാണാനും വായിക്കാനും കഥകള്‍ കേള്‍ക്കാനും കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനം. എന്റെ കുട്ടികളുടെ കോളേജ് പഠനം ഏകദേശം തീരാറായിരിക്കുന്നു. സുഹാന കോളേജിലാണ്. ആര്യന് ഇനി ഒരു വര്‍ഷം കൂടിയുണ്ട്. കുടുംബത്തിനൊപ്പവും കുറച്ചു സമയം ചെലവഴിക്കണം,'- ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു. 

അടുത്ത പ്രൊജക്ട് ജൂണില്‍ തുടങ്ങുമെന്നായിരുന്നു താരം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, അത് ഉണ്ടായേക്കില്ലെന്ന് ഷാരൂഖ് വ്യക്തമാക്കി. 'മനസു കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തോന്നുമ്പോഴേ ഇനി സിനിമ ചെയ്യുന്നുള്ളൂ. സാധാരണ അങ്ങനെ തോന്നുമ്പോഴാണ് സിനിമ ചെയ്യാറുള്ളത്. ഇത്തവണ അങ്ങനെ സിനിമ ചെയ്യാന്‍ തോന്നുന്നില്ല,' ഷാരൂഖ് വ്യക്തമാക്കി. 

ഷാരൂഖ് ഖാന്റെ വമ്പന്‍ പ്രൊജക്ടുകളില്‍ ഒന്നായിരുന്നു സീറോ. കുള്ളനായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയുടെ ബജറ്റ് 200 കോടിയായിരുന്നു. എന്നാല്‍ 186 കോടി മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും ചിത്രം നേടിയത്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷാരൂഖിനൊപ്പം അനുഷ്‌ക ശര്‍മയും കത്രീന കെയ്ഫുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വന്‍താരനിര ഉണ്ടായിട്ടും ചിത്രം പരാജയപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂരില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

SCROLL FOR NEXT