Entertainment

'പരിഭവങ്ങളില്ലാത്ത അനിലേട്ടൻ, നിങ്ങൾക്കായി  കാത്തുവെച്ച വേഷം ആർക്ക് നൽകും'; വേദനയോടെ മലയാള സിനിമലോകം

സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

വർഷം സിനിമ മേഖലയിലേക്ക് മറ്റൊരു മരണവാർത്ത കൂടി എത്തുകയാണ്. വില്ലനായി മലയാളികളുടെ കയ്യടി നേടിയ അനിൽ മുരളിയാണ് വിടവാങ്ങിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് അനിൽ മുരളിക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. 

സംവിധായകൻ അരുൺ ​ഗോപിയാണ് ഹൃദയത്തിൽ തൊടുന്ന കുറിപ്പ് പങ്കുവെച്ചത്. പരിഭവങ്ങളില്ലാത്ത അനിലേട്ടൻ. നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നല്‍കാൻ ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ. ആദരാഞ്‍ജലികൾ അനിലേട്ടാ - എന്നാണ് അരുൺ ​ഗോപി കുറിച്ചത്. അരുൺ ​ഗോപി സംവിധാനം ചെയ്ത രാമലീലയിൽ ശ്രദ്ധേയമായ വേഷത്തിൽ അനിൽ എത്തിയിരുന്നു.

അനിൽ ആവസാനമായി അഭിനയിച്ച ഫോറൻസിക്കിന്റെ സംവിധായകൻ അഖിൽ പോളും ആദരാഞ്ജലി അർപ്പിച്ചു. ഞാൻ ആദ്യമായി 'ആക്ഷൻ' പറഞ്ഞ താരം...പ്രിയപ്പെട്ട അനിലേട്ടൻ യാത്രയായി.. ആദരാഞ്ജലികള്‍ !!- അഖിൽ കുറിച്ചു. 

അനിലിനെ മലയാളത്തിലേക്ക് കൊണ്ടുവന്ന വിനയന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. നടൻ അനിൽ മുരളി അന്തരിച്ചു..."കന്യാകുമാരിയിൽ ഒരു കവിത" എന്ന എൻെറ ചിത്രത്തിലുടെയാണ് അനിൽ ആദ്യമായി സിനിമയിൽ എത്തുന്നത്.. ഒടുവിൽ "ചാലക്കുടിക്കാരൻ ചങ്ങാതി"യിലും ഒരു ചെറിയ വേഷം ചെയ്തു.. അകാലത്തിലുള്ള അനിലിൻെറ വേർപാടിൽ ഏറെ ദുഖിക്കുന്നു.. ആദരാഞ്ജലികൾ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, പാർവതി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് ഉൾപ്പടെ നിരവധി പേരാണ് അനിൽ ആന്റണിയുടെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തിയത്. 

വില്ലനും സഹനടനുമായി മലയാളസിനിമയിൽ നിറഞ്ഞിരുന്ന താരമാണ് അനിൽ മുരളി. കരൾ രോ​ഗത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവച്ചാണ് വിടപറഞ്ഞത്. ടെലിവിഷൻ രം​ഗത്തുനിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മലയാളവും തമിഴും തെലുങ്കും ഉൾപ്പടെ 200ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാൽക്കണ്ണാടി- എന്ന കലാഭവൻ മണി സിനിമയിലെ അനിൽ മുരളി അവതരിപ്പിച്ച വില്ലൻ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

SCROLL FOR NEXT