Entertainment

''പല്ലില്‍ കമ്പിയിട്ടുകൂടെ'': നിരതെറ്റിയ പല്ലുകളെ വിമര്‍ശിച്ചയാള്‍ക്ക് സനുഷ നല്‍കിയ മറുപടി

ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സനുഷ.

സമകാലിക മലയാളം ഡെസ്ക്

സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എപ്പോഴും തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി സനുഷ. താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തിന് ഒരു പ്രേക്ഷക നല്‍കിയ കമന്റും അതിന് സനുഷ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

നിറഞ്ഞുചിരിക്കുന്ന ചിത്രത്തിനു താഴെ ''എന്തുകൊണ്ട് പല്ലില്‍ കമ്പിയിട്ടുകൂടാ. നിരതെറ്റിയാണല്ലോ നില്‍ക്കുന്നത്'' എന്നായിരുന്നു കമന്റ്. ''എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്'',- എന്നായിരുന്നു സനുഷ നല്‍കിയ മറുപടി. 

ബാലതാരമായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സനുഷ. ചുരുക്കം ചില മലയാള സിനിമകളില്‍ അഭിനയിച്ച താരം പിന്നീട് തെലുങ്ക്, തമിഴ് സിനികളിലെല്ലാം  സാന്നിധ്യമറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT