Entertainment

പഴമതൊട്ട് മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമണിഞ്ഞ് അതി സുന്ദരിയാണ് മാളവിക

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയെ ഞെട്ടിക്കാറുള്ള നടിയാണ് മാളവിക മോഹനൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. പഴമയിൽ തൊട്ടുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ. കൈത്തറി വസ്ത്രവും വെള്ളി ആഭരണങ്ങളുമണിഞ്ഞ് അതി സുന്ദരിയാണ് മാളവിക. പഴമയിലും അതീവ ​ഗ്ലാമറസായാണ് താരം എത്തുന്നത്. 

മങ്ങിയ പ്രകാശത്തോടും വെള്ളി ആഭരണങ്ങളോടും കൈത്തറി വസ്ത്രങ്ങളോടുള്ള താൽപ്പര്യവും താരം പറയുന്നുണ്ട്. പരമ്പരാ​ഗത രീതിയിലുള്ള ആഭരണങ്ങളോടെ ചെറിയ മേക്കപ്പിലാണ് മാളവിക എത്തുന്നത്. റോഹൻ ശ്രെസ്തയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകരുടെ മനം കീഴടക്കുകയാണ് ചിത്രങ്ങൾ. അതിമനോഹരിയാണെന്നാണ് കമന്റുകൾ. 

നേരത്തെ ചോള രാജകുമാരിയായി വേഷം ധരിച്ച് താരം ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇതും മികച്ച കയ്യടി നേടി. വിജയുടെ നായകനായി എത്തുന്ന മാസ്റ്ററാണ് താരത്തിന്റെ പുതിയ ചിത്രം. കൊറോണയെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. വിജയ് സേതുപതിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്