Entertainment

പാഡില്‍ അമേസിങ് മൂവി എന്നെഴുതി നടന്‍ ജയസൂര്യ

ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാഡ് കയ്യില്‍ പിടിച്ച ചിത്രം ആരാധകരുടെ കയ്യടിയും കിട്ടി.

സമകാലിക മലയാളം ഡെസ്ക്

അക്ഷയ്കുമാറിന്റെ പാഡ്മാന് നടന്‍ ജയസൂര്യയുടെ അഭിനന്ദനം. അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍ പിടിച്ചാണ് ജയസൂര്യ ചിത്രത്തിന് അഭിനന്ദനം അറിയിച്ചത്. ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാഡ് കയ്യില്‍ പിടിച്ച ചിത്രം ആരാധകരുടെ കയ്യടിയും കിട്ടി.

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവരെ താരങ്ങളാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത പാഡ്മാന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുന്നതിനിടെയാണ് ചിത്രത്തെ പ്രശംസിച്ച് ജയസൂര്യ രംഗത്തെത്തിയത്.

വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. പാഡ്മാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോളിവുഡില്‍ പാഡ്മാന്‍ ചടഞ്ച് ആരംഭിച്ചിരുന്നു.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ചലഞ്ച് രാജ്യമൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറാണ് പാഡ്മാന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് ദീപിക പദുകോണ്‍, അമീര്‍ ഖാന്‍, ആലിയ ഭട്ട്, സോനം കപൂര്‍, രാധിക ആപ്‌തെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചലഞ്ചിന്റെ ഭാഗമാവുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT