Entertainment

പാതിരാത്രി ഉറക്കമുണര്‍ന്ന് പൃഥ്വിരാജ്, വിശന്നിട്ടുവയ്യെന്ന് ട്വീറ്റ്; ട്രോളുമായി ആരാധകര്‍

ചിത്രം സിനിമയില്‍ മോഹന്‍ലാലിനോട് രഞ്ജിനി പറയുന്നതുപോലെ വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്

സമകാലിക മലയാളം ഡെസ്ക്

ടുജീവിതത്തിലെ നജീബാകാനുള്ള കഠിന പ്രയത്‌നത്തിലാണ് പൃഥ്വിരാജ്. സിനിമയില്‍ നിന്ന് മൂന്നു മാസത്തെ അവധിയെടുത്താണ് താരം തയാറെടുപ്പുകള്‍ നടത്തുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന താരത്തിന്റെ വിഡിയോ കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ് താരം. അര്‍ധരാത്രി താരം പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അര്‍ധരാത്രി ഉറക്കമുണര്‍ന്നെന്നും വിശപ്പുകാരണം ഉറങ്ങാന്‍ പറ്റുന്നില്ല എന്നും പറഞ്ഞുകൊണ്ടുള്ളതാണ് ട്വീറ്റ്. 

പാതിരാത്രി എഴുന്നേറ്റു. വിശന്നിട്ടു വയ്യ! അടുത്ത ഭക്ഷണം കഴിക്കാന്‍ പകുതി ദിവസവും വര്‍ക്കൗട്ടും കഴിയണം. ഇനി ഞാന്‍ എങ്ങനെ ഉറങ്ങും' പൃഥ്വിരാജ് കുറിച്ചു. താരത്തിന്റെ കഠിനാധ്വാനത്തെയും അത്മാര്‍പ്പണത്തേയും പുകഴ്ത്തി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതിനൊപ്പം ട്രോളുകളും നിറയുന്നുണ്ട്. ചിത്രം സിനിമയില്‍ മോഹന്‍ലാലിനോട് രഞ്ജിനി പറയുന്നതുപോലെ വിശന്നാല്‍ നന്നായി ഉറങ്ങാന്‍ പറ്റുമെന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരു നാരങ്ങ വെള്ളം കാച്ചിയാലോ എന്ന് ചോദിക്കുന്നവരുമുണ്ട്. ഇല്യുമിനാറ്റികള്‍ സാധാരണ ഉറങ്ങാറില്ലെന്നാണ് ഒരു വിരുതന്റെ കമന്റ്. 

ഇതിനോടകം 30 കിലോയോളം ഭാരമാണ് പൃഥ്വി കുറച്ചത്. എന്നാല്‍ താന്‍ മെലിയുന്നത് കണ്ട് ആരും അനുകരിക്കരുതെന്നും ഇത് അപകടകരമാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനില്‍ക്കുന്നതെന്നാണ് അടുത്തിടെ ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സാധാരണ സിനിമയ്ക്കു വേണ്ടി മസില്‍ വെക്കുകയും തടി കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്നാല്‍ ആടുജീവിതത്തിനേ വേണ്ടിയുള്ള മേക്കോവര്‍ തമാശയല്ലെന്നാണ് താരം വ്യക്തമാക്കുന്നത്. ബന്യാമിന്റെ പ്രശസ്തമായ നോവല്‍ ബ്ലസിയാണ് സിനിമയാക്കുന്നത്. അമല പോളാണ് നായിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT